d

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കിടയിലെ ഐക്യവും സഹകരണവും വളരാൻ ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയം അനിവാര്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വനിതാ മാദ്ധ്യമപ്രവർത്തകരുടെ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രം വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘത്തെ പ്രതിനിധീകരിച്ച്, പി.ഐ.ബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആതിര തമ്പി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന ചുണ്ടൻ വള്ളത്തിന്റെ പിച്ചളയിൽ നിർമ്മിച്ച മാതൃക ഭൂപേന്ദ്ര പട്ടേലിന് സമ്മാനിച്ചു.