വിഴിഞ്ഞം: റോഡരികിൽ വില്പനയ്ക്കായി വച്ചിരുന്ന അഴുകിയ മത്സ്യശേഖരം നഗരസഭ വിഴിഞ്ഞം മേഖല ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് നടപടി.ഭക്ഷ്യ സുരക്ഷാ അധികൃതരും പരിശോധനയ്ക്ക് എത്തി.മത്സ്യം മറവു ചെയ്തു.

ഇന്നലെ വിഴിഞ്ഞം മുക്കോല ജംഗ്ഷനു സമീപം ഉച്ചക്കട റോഡിലായിരുന്നു സംഭവം. രണ്ട് പെട്ടികളിലായി വലിയ മത്സ്യങ്ങളും ഞണ്ടുകളുടെ ശേഖരവുമാണ് കണ്ടെത്തിയതെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ഇവ പുഴുവരിച്ച നിലയിലായിരുന്നു.പ്രദേശത്ത് സ്ഥിരമായി മത്സ്യവില്പന നടത്തുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.