തിരുവനന്തപുരം: പത്രമാസികകൾ,വിദ്യാർത്ഥികളുടെ പഠനസാമഗ്രികൾ എന്നിവ കുറഞ്ഞ ചെലവിൽ അയയ്ക്കാൻ കഴിയുമായിരുന്ന ബുക്ക് പോസ്റ്റ് സംവിധാനം അട്ടിമറിച്ച തപാൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി യു.സി പുളിമൂട് ജി.പി.ഒയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.എം.അബ്ദുൽസലാം, ജോയൽ സിംഗ്, പുത്തൻപള്ളി നിസാറുദ്ദീൻ, ജെ.സതികുമാരി, എം.എസ്.താജുദ്ദീൻ, ദിലീപ്.ആർ.കുമാർ, ജോണി ജോസ് നാലപ്പാട്ട്, വിനോദ് മണി, എം.പി.മനോജ്, പി.ഷാജി,പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി ജി.പി.ഒയ്ക്ക് മുന്നിലെത്തിയ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.