
തിരുവനന്തപുരം: റോഡരികിൽ അനധികൃതമായി ഫ്ലക്‌സ് ബോർഡുകളും തോരണങ്ങളും സ്ഥാപിച്ചതിനു തദ്ദേശ സ്ഥാപനങ്ങൾ ചുമത്തിയ പിഴ അടയ്ക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങൾക്കടക്കം വിമുഖത. സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച ബോർഡുകൾക്ക് 1.94 ലക്ഷം രൂപ പിഴയിട്ടെങ്കിലും ഒരു രൂപപോലും അടച്ചില്ല.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 58.55 ലക്ഷം രൂപ പിഴയിട്ടതിൽ 7.19 ലക്ഷംമാത്രമാണ് അടച്ചത്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾക്ക് ചുമത്തിയത് 40.84 ലക്ഷം രൂപ. അടച്ചത് 7000 രൂപ. മതപരവും അല്ലാത്തതുമായ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിച്ചവയ്ക്ക് 27.71 ലക്ഷം രൂപ പിഴയിട്ടപ്പോൾ അടച്ചത് 32,400 രൂപ.
ചുമത്തിയ പിഴകളെല്ലാം എത്തിയാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുക 1.29 കോടി രൂപ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ പിഴ ചുമത്തിയത്. കഴിഞ്ഞ പത്തുദിവസമായി നടത്തിയ നടപടികളുടെ ഭാഗമായാണിത്.
കേസ് കൊല്ലത്ത് മാത്രം
അനധികൃതമായി ബോർഡ് സ്ഥാപിച്ചതിനെതിരെ കൊല്ലം ജില്ലയിലെ 4 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. മറ്റെവിടെയും ഇത്തരം നടപടികളിലേക്ക് കടന്നിട്ടില്ല.
ഇതുവരെ നീക്കം ചെയ്തത്
ബോർഡ്.............................. 33,238
ബാനർ.................................. 7837
കൊടികൾ............................. 6604
ഹോർഡിംഗ്.......................... 2535
ആകെ.................................... 50,214
ഇവ നീക്കം ചെയ്യാൻ
ചെലവായത്.......................... 5.02 ലക്ഷം രൂപ