തിരുവനന്തപുരം: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനുമായുള്ള ധാരണയനുസരിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം നൽകുന്നതിനുള്ള നിയമനങ്ങളും പ്രൊമോഷനുകളും നടത്തുക, ആശ്രിത നിയമനങ്ങൾ ഉടനെ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ വൈദ്യുതി ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം നാലാംദിവസത്തിലേക്ക്.സമരത്തിന്റെ മൂന്നാംദിവസമായ ഇന്നലത്തെ സമരപരിപാടികൾ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു.എ.എച്ച് അദ്ധ്യക്ഷത വഹിച്ചു.ദേശീയ സെക്രട്ടറിമാരായ സുധിപ് ദത്ത,ദീപ.കെ.രാജൻ,വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ.എസ്,അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ.സി,ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയപ്രകാശൻ.പി,ഇ.ഇ.എഫ്.ഐ സെക്രട്ടറി ഡോ.എം.ജി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.