തിരുവനന്തപുരം: ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ഇ.ഇ.എഫ്.ഐ) 10-ാം ദേശീയസമ്മേളനം മാർച്ച് 10,11,12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.ജില്ലാസെക്രട്ടറി ജയൻബാബു അദ്ധ്യക്ഷത വഹിച്ചു. ഇ.ഇ.എഫ്.ഐ ദേശീയ സെക്രട്ടറി സുദീപ് ദത്ത സമ്മേളനനടപടികൾ വിശദീകരിച്ചു.സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.നന്ദകുമാർ,സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.ഗോപിനാഥ്, കെ.എസ്.സുനിൽകുമാർ,സി.കെ.ഹരികൃഷ്ണൻ,ദീപ.കെ.രാജൻ,ഇ.ഇ.എഫ്.ഐ സെക്രട്ടറി എം.ജി.സുരേഷ് കുമാർ,ഇലക്ട്രിസിറ്റി ബോർഡ് കോൺ:വർക്കേഴ്സ് ജനറൽ സെക്രട്ടറി കെ.സി.സിബു,വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു എ.എച്ച്, വർക്കേഴ്സ് അസോ:ഭാരവാഹി പ്രദീപ് ശ്രീധരൻ,എൻ.ജി.ഒ ജില്ലാ കമ്മിറ്റിയംഗം സന്തോഷ്, ഇല:ബോർഡ് ഓഫീസേഴ്സ് അസോ: ജന:സെക്രട്ടറി ജയപ്രകാശൻ.പി എന്നിവർ സംസാരിച്ചു.എസ്.ഹരിലാൽ സ്വാഗതവും സി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.മന്ത്രി വി. ശിവൻകുട്ടി ചെയർമാനും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വർക്കിംഗ് ചെയർമാനും,എസ്.ഹരിലാൽ ജനറൽ കൺവീനറുമായി 501 അംഗസ്വാഗതസംഘം രൂപീകരിച്ചു.ജെ.മേഴ്സികുട്ടിഅമ്മ, പി.നന്ദകുമാർ എം.എൽ.എ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.വിജയകുമാർ,കെ.എൻ.ഗോപിനാഥ്, സി.ജയൻബാബു,ആർ.രാമു,എസ്.പുഷ്പലത,ദീപ.കെ.രാജൻ,എം.ജി.സുരേഷ് കുമാർ,ഇന്ദിരാ.കെ,കെ.സി.സിബു, എം.അജിത് കുമാർ, അനിൽകുമാർ,ഹണി ബാലചന്ദ്രൻ എന്നിവർ വൈസ് ചെയർമാന്മാരാണ്.