
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വാമനപുരം മേലാറ്റുമൂഴി കരിങ്കുറ്റികര പൂവത്തൂർ തടത്തരികത്ത് വീട്ടിൽ എസ്.ഷൈജിതിനെ (19) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച യുവാവ് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന മുഴിയിലുള്ള വീട്ടിൽ വരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാർ,എസ്.ഐമാരായ ഓസ്റ്റീൻ,സന്തോഷ് കുമാർ,സീനിയർ സി.പി.ഒമാരായ രാജേഷ്,അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.