general

ബാലരാമപുരം: മുക്കംപാലമൂട് ഗുരുപ്രതിഷ്ഠാമന്ദിരത്തിന്റെ ഗ്ലാസുകൾ തകർക്കുകയും കാണിക്കവഞ്ചി കവരുകയും ചെയ്ത അക്രമിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയ നരുവാമൂട് പൊലീസിന് എസ്.എൻ.ഡി.പി നേമം യൂണിയന്റെ ആദരം.കേസ് അന്വേഷണത്തിന് നേതൃത്വം വഹിച്ച നരുവാമൂട് സി.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ മേലാംകോട് ശ്രീജിത്ത്,​യോഗം ഡയറക്ടർ ബോർഡ് മെമ്പർ നടുക്കാട് ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.ബുധനാഴ്ച്ച അർത്ഥരാത്രിയോടെ നടന്ന സംഭവത്തിൽ മണിക്കൂറുകൾ കഴിഞ്ഞതും പ്രതി പൊലീസ് വലയിലാവുകയായിരുന്നു. പ്രകോപിതരായി നിന്ന നാട്ടുകാരിൽ നിന്നും സമാധാനപരമായി പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത് നേമം യൂണിയന്റെയും നരുവാമൂട് പൊലീസിന്റെയും മാതൃകാപരമായ ഇടപെടലായിരുന്നു.നേമം യൂണിയന്റെ വമ്പിച്ച പ്രതിഷേധ പൊതുയോഗവും വേഗത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാട്ടുകയായിരുന്നു.