iffk

തിരുവനന്തപുരം: റെസ്‌പോൺസ് ബുക്ക്സ് പ്രസിദ്ധീകരിച്ച കവിയും സിനിമാ നിരൂപകനുമായ ശാന്തന്റെ ഐ.എഫ്.എഫ്.കെ100 വിസ്മയചിത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഐ.എഫ്.എഫ്.കെ ക്യുറേറ്റർ ഗോൾഡ സെല്ലത്തിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.വിഖ്യാത ചലച്ചിത്രനിരൂപകൻ വി.കെ.ജോസഫ്, ശാന്തൻ, വിനോദ് റെസ്‌പോൺസ് എന്നിവർ പങ്കെടുത്തു.1994ൽ കോഴിക്കോട് നടന്ന ആദ്യ കേരള രാജ്യാന്തര ചലച്ചിത്രമേള മുതൽ ഇന്നുവരെ മൂന്ന് ദശാബ്ദക്കാലത്ത് ഐ.എഫ്.എഫ്.കെയിലെ വിസ്മയകരമായ നൂറ് സിനിമാ അനുഭവങ്ങളാണ് ഈ പുസ്തകം.