തിരുവനന്തപുരം:കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എസ്.എസ്.എ) 38 ആം വാർഷിക സമ്മേളനത്തിന് തുടക്കമായി.സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.എ പ്രസിഡന്റ് ടി.കെ.അഭിലാഷ് അദ്ധ്യക്ഷനായി. . മന്ത്രി കെ രാജൻ മുഖ്യ പ്രഭാഷണം നടത്തി.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ.വേണുഗോപാലൻ നായർ, വിവിധ സംഘടനാ നേതാക്കളായ എസ്.സജീവ്( സെക്രട്ടറി ജോയിന്റ് കൗൺസിൽ ), ഒ.കെ. ജയകൃഷ്ണൻ( എ.കെ.എസ്.ടി. യു ), ജെ.ജ്യോതിലാൽ ( കേരള ലജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ) , ആർ.മനീഷ്( ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ), കെ.ആർ.ദീപു കുമാർ( കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ ), പ്രൊഫ. ടി.ജി.ഹരികുമാർ( ജനറൽ സെക്രട്ടറി,പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ്) , കെ.എസ്.എസ്.എ സെക്രട്ടറി മാത്യു ജോസഫ്, ട്രഷറർ ബി.എസ്.മനുലാൽ, സ്വാഗതസംഘം ജനറൽ കൺവീനർ പി .പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.