തിരുവനന്തപുരം; ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.അമിത് ഷായുടെ കോലവും കത്തിച്ചു.
ജനറൽ സെക്രട്ടറി എം.ലിജു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ഭരണഘടനയോടുള്ള അവജ്ഞയാണ് ബി.ആർ. അംബേദ്ക്കറെ അധിക്ഷേപിച്ച അമിത് ഷായുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് എം. ലിജു പറഞ്ഞു. ശരത്ചന്ദ്രപ്രസാദ്,ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, മണക്കാട് സുരേഷ്,കെ.എസ്. ഗോപകുമാർ, ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, എസ്. ജലീൽ മുഹമ്മദ് , വിനോദ് കൃഷ്ണ, കൈമനം പ്രഭാകരൻ, അനൂപ്, ആർ.എസ് അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.