
തിരുവനന്തപു:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കളക്ടറേറ്റുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ പെൻഷൻ ബോർഡിനു മുന്നിലും പെൻഷൻകാർ മാർച്ചും ധർണയും നടത്തി.സഹകരണ പെൻഷൻ ബോർഡിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.ഗിരീശന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എസ്.ഉമാചന്ദ്രബാബു,കെ.സദാശിവൻ നായർ, കെ. രാജാറാം തമ്പി, മുജീബ് റഹുമാൻ, ജി. വേണുഗോപാൽ, ടി. അനിൽ തമ്പി, പി.പ്രകാശ് എൻ.പങ്കജാക്ഷൻ,എ.അബ്ദൂൽ സലാം,എസ്.രത്നമണി,കെ. വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.വിജയൻ സ്വാഗതവും താലൂക്ക് പ്രസിഡന്റ് ബി.രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു.