തിരുവനന്തപുരം: മയക്കുമരുന്ന് സൂക്ഷിച്ചെന്ന വിവരത്തെ തുടർന്ന് പ്രതിയെ അന്വേഷിച്ച് മഫ്തിയിലെത്തിയ എക്സൈസ് ജീവനക്കാരെ ഫ്ലാറ്റിലുണ്ടായിരുന്ന യുവതികൾ തടഞ്ഞു. ഇതോടെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഇന്നലെ തൃക്കണ്ണാപുരത്തെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. നെയ്യാറ്റിൻകര റേഞ്ചിലെ നാലോളം ജീവനക്കാരാണ് മയക്കുമരുന്ന് സൂക്ഷിച്ചെന്ന വിവരത്തെതുടർന്ന് മഫ്തിയിൽ ഫ്ലാറ്റിലെത്തിയത്.
എന്നാൽ ഈ സമയം അവിടെയുണ്ടായിരുന്ന എട്ടോളം യുവതികൾ ഉദ്യോഗസ്ഥരെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല. ഇതോടെയാണ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെയും തിരുവനന്തപുരം റെയ്ഞ്ച് പാർട്ടിയെയും അറിയിച്ചത്. ഉടനെ അവരെത്തി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി യാതൊന്നും ലഭിക്കാതെ വന്നതോടെ സംഘം മടങ്ങി.