
കിളിമാനൂർ:കിളിമാനൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ തട്ടത്തുമല ബഡ്സ് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. പഴയകുന്നുമ്മേൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദീപ ഉദ്ഘാടനം ചെയ്തു.കെ.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും,കേക്കുമുറിച്ചും ആഘോഷം വർണ്ണാഭമാക്കി.പഞ്ചായത്തംഗങ്ങളായ എസ്.സിബി,ഗിരിജാകുമാരി,രതി പ്രസാദ്,ഷീജ,സുമ,ശ്യാംനാഥ്, ബി.ടി.സി ജില്ലാ കോഓർഡിനേറ്റർ ജയകുമാർ,എ.ഡി.ഇ കിരൺകുമാർ,ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സുകു,ബി.ടി.സി കോ ഓർഡിനേറ്റർ സുരേഷ്കുമാർ, ടീം അംഗങ്ങളായ ഗിരീഷ്,ഷാജി,പ്രദീപ്,സബീന,രേവതി തുടങ്ങിയവർ പങ്കെടുത്തു.