
കല്ലമ്പലം: ഭിന്നശേഷിക്കാരന് കൈത്താങ്ങായി നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ.എൻ.എസ്.എസ് യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് 18 വർഷത്തോളമായി മുചക്ര വാഹനത്തിൽ ലോട്ടറി വില്പന നടത്തുന്ന ഹാജയ്ക്ക് സ്കൂളിന് സമീപത്ത് പെട്ടിക്കട സ്ഥാപിച്ചു നൽകിയത്. ഭക്ഷ്യമേള നടത്തിയാണ് വിദ്യാർത്ഥികൾ ഇതിനുള്ള തുക സ്വരൂപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാരിസ് അദ്ധ്യക്ഷനായി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സാബു, പി.ടി.എ വൈസ് പ്രസിഡന്റ് സവാദ്,എസ്.എം.സി വൈസ് ചെയർമാൻ നാസിം, പ്രോഗ്രാം ഓഫീസർ ഷിജു, സ്കൂൾ എച്ച്.എം അനിൽകുമാർ, എൻ.എസ്.എസ് വോളന്റിയർമാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.