
ആറ്റിങ്ങൽ: ശിവഗിരി മഠത്തിലെ ശാരദാ ദേവിക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി. ആറ്റിങ്ങലിലെ പ്രശസ്‌ത ജുവലറി ഗ്രൂപ്പായ ആദിത്യയുടെ മാനേജിംഗ് ഡയറക്ടർ പ്രദീപ് ദേശപാലന്റെ സഹോദരൻ സജീവ് ദേശപാലനിൽ നിന്ന് സ്വാമി വിശാലാനന്ദ,സ്വാമി ഹംസതീർത്ഥ എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് 110 പവൻ വരുന്ന തിരുവാഭരണം കൈമാറിയത്. ഗുരുദേവ ഭക്തർ സമർപ്പിച്ച സ്വർണാഭരണങ്ങൾ മാറ്റി ശാരദാ ദേവിക്ക് പുതിയ തിരുവാഭരണം നിർമ്മിക്കാൻ തീരുമാനിക്കുകയും അതിനായി ആദിത്യ ജുവലറിയെ തിരഞ്ഞെടുക്കുകയുമായിരുന്നു. സ്വാമിമാർ ഏറ്റുവാങ്ങിയ തിരുവാഭരണം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ബോധി തീർത്ഥ,സ്വാമി ശാരദാനന്ദ,തീർത്ഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,തീർത്ഥാടന ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ എന്നിവർക്ക് ശിവഗിരി മഠത്തിൽ വച്ച് കൈമാറി. ആദിത്യ ഗ്രൂപ്പിലെ അംഗങ്ങളും മാനേജർ കൃഷ്ണനുണ്ണിയും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു.