chadakettidam

മുടപുരം : കിഴുവിലം ഗ്രാമ പഞ്ചായത്തിലെ നൈനാംകോണം പൊതു മാർക്കറ്റിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തമെമ്പർ ജി.ഗോപകുമാർ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.നന്ദുരാജ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആശ.സി,അനീഷ്.ജി.ജി,സൈജ നാസർ,പി.പവനചന്ദ്രൻ,സലീന റഫീഖ്, അനീഷ്.പി ,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽകുമാർ എന്നിവർ സംസാരിച്ചു .