vilyi-moola-saga-pothuyog

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിലുള്ള വിളയിൽമൂല ശാഖാ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ദഞ്ചുദാസ് ചെറുവള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി സാബു.എസ്.കാവുവിള (പ്രസിഡന്റ്),ജമീല മോഹൻ (വൈസ് പ്രസിഡന്റ്),വി.പ്രശാന്തൻ (സെക്രട്ടറി),യൂണിയൻ കമ്മിറ്റി മെമ്പർ സണ്ണി രാജു,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ അമ്പാടി മണി,എക്സിക്യുട്ടീവ് അംഗങ്ങളായി രതീഷ് കുമാർ,സുധീർ ബാബു,വിമൽ കുമാർ,ഷാജി,സുദർശൻ,സത്യദേവൻ,വനിതാ സംഘം പ്രസിഡന്റ് ഷൈനി രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് നിത്യ സോജി,സെക്രട്ടറി ശ്രീകല,യൂണിയൻ കമ്മിറ്റി മെമ്പർ ബേബി സഹൃദയൻ,എക്സിക്യുട്ടീവ് അംഗങ്ങളായി സുമ.സി,ഗീത രാജു,സീന സജീവ് എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറി വി.പ്രശാന്തൻ സ്വാഗതവും,പ്രസിഡന്റ് സാബു കാവുവിള നന്ദിയും പറഞ്ഞു.