
മുടപുരം: സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഞാറുനടീൽ ഉദ്ഘാടനം ഇടയ്ക്കോട് പാടശേഖരത്തിൽ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.ദിലീപ് വി.എൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിഷ്ണു രവീന്ദ്രൻ,ബാങ്ക് ഭരണ സമിതിയംഗങ്ങളായ കെ.അരവിന്ദാക്ഷൻ,അഭിജിത്ത്,ഇടയ്ക്കോട് ഏലാ പാടശേഖര സമിതി പ്രസിഡന്റ് കെ.പ്രഭാകരൻ നായർ,സെക്രട്ടറി എ.താജുദ്ദീൻ,ബാങ്ക് സെക്രട്ടറി ജെ.എസ്.ബിന്ദു മോൾ എന്നിവർ പങ്കെടുത്തു.