വാമനപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയന്റെ പദയാത്രയുടെ മുന്നോടിയായി പദയാത്രികർക്കുള്ള പീതാംബരദീക്ഷ സമർപ്പണം വെഞ്ഞാറമൂട് ശാഖാ ഗുരു ക്ഷേത്രത്തിൽ 22ന് വൈകിട്ട് 4ന് പുളിയറക്കാവ് ദേവീക്ഷേത്ര മേൽശാന്തി നീലംകുളങ്ങര രതീഷ് പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.