k

തിരുവനന്തപുരം: ടേം പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പരീക്ഷകളുടെ രഹസ്യാത്മകതയും ഗുണനിലവാരവും നിലനിറുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കും. ഇക്കാര്യങ്ങളുടെ പ്രായോഗികത പരിശോധിക്കും. ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോടുള്ള ക്രൂരതയാണെന്നും അത്തരക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.