തിരുവനന്തപുരം: ഇന്റർനെറ്റ് ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള കെ.ഫോൺ ഫോട്ടോഗ്രഫി മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.

എൻട്രികൾ വാട്ടർമാർക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +919061604466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ കെഫോൺ ഫ്രെയിമോടുകൂടി വാട്സാപ്പിൽ തിരിച്ചയച്ചു നൽകും. അത് കെഫോൺ ഒഫീഷ്യൽ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്‌ത് പേജിലേക്ക് ടാഗ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും രണ്ടുപേരെ കമന്റ് ബോക്‌സിൽ ടാഗ് ചെയ്യുകയുമാണ് വേണ്ടത്.

പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളുടെയും റീച്ചിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. അവസാന തീയതി ഡിസംബർ 25,വിജയികളെ 31ന് www.facebook.com/kfonofficial പേജിൽ പ്രഖ്യാപിക്കും. വിശദവിവരങ്ങൾക്ക് https://bit.ly/KFONEPhotographyContest. FB.https://www.facebook.com/KFONOfficial. Insta.https://www.instagram.com/kfonofficial/.