വർക്കല : പാരിപ്പള്ളി - വർക്കല റോഡ് പുനരുദ്ധാരണ പ്രവൃത്തിയോട് അനുബന്ധിച്ച് പുന്നമൂട് മുതൽ കണ്ണംബ വരെ ടാറിംഗ് ജോലി ആരംഭിക്കുന്നതിനാൽ 22ന് രാവിലെ 6 മണി മുതൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തും.കണ്ണംബ നിന്ന് പുന്നമൂട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ റെയിൽവെ ഒന്നാം ഗേറ്റ്,സ്റ്റാർ തീയേറ്റർ റോഡ് വഴി പോകേണ്ടതാണ്.പുന്നമൂട് നിന്നും കണ്ണംബ ഭാഗത്തേക്കുള്ള വാഹനങ്ങൾ വേഗത നിയന്ത്രത്തോട് കൂടി കടത്തി വിടുന്നതാണ്.