മലയിൻകീഴ്: തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ക്രിസ്മസ് രാവ് 23ന് വൈകിട്ട് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,എം.വിൻസെന്റ്,അശ്വതി തിരുനാൾ,റൂഫസ് പയസലിൻ,പാച്ചല്ലൂർ അബ്ദു സലീം മൗലവി,ഇടവക വികാരി ഫാദർ ജോയി മത്യാസ് എന്നിവർ സംസാരിക്കും.തൂങ്ങാംപാറ പള്ളിയങ്കണത്തിലെ 5 ഏക്കർ പ്രദേശം മുഴുവനും പുൽക്കൂട് ഗ്രാമായി ഒരുക്കും.30 അടിപൊക്കമുളള തിരുകുടുംബം 40 അടി പൊക്കത്തിൽ ക്രിസ്മസ് അപ്പൂപ്പൻ,ഫുഡ് ഫെസ്റ്റ്,ക്രിസ്മസ് കാർണിവൽ,സാന്താക്ലോസ് മ്യൂസിക്കൽ ഡാൻസ് എന്നിവ ഒരുക്കിയിട്ടുണ്ട്.23ന് വൈകിട്ട് 5ന് 500 ക്രിസ്മസ് അപ്പൂപ്പൻമാർ കാട്ടാക്കടയിൽ നിന്നും തൂങ്ങാംപാറയിൽ നിന്നും റാലിയായി പള്ളിയിലേക്ക് എത്തുന്നതോടെയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്.24ന് രാത്രി 9ന് ക്രിസ്മസ് ദിവ്യബലി,രാത്രി 11മുതൽ സാന്താ ക്ലോസ് നൈറ്റ്,25ന് ക്രിസ്മസ് സന്ദേശവും കേക്ക് മുറിക്കലും മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.31ന് രാത്രി 11.30 ന് ആഘോഷമായ പുതുവർഷ ദിവ്യബലി.