
ശിവഗിരി: 92-ാമതു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പീതാംബര ദീക്ഷാചരണം ഇന്നലെ നാടാകെ നടന്നു. ശിവഗിരി മഹാസമാധിയിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവയ്ക്കു ശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടനക്കമ്മറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിജാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, അരുവിപ്പുറം മഠം സെകട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ധർമ്മാനന്ദ, സ്വാമി ശ്രീനാരായണദാസ്, സ്വാമി ദേശികാനന്ദയതി തുടങ്ങിയവർ പീതാംബര ദീക്ഷ നൽകി.
ഫോട്ടോ: പീതാംബരദീക്ഷാചരണത്തിന്റെ ഭാഗമായി ശിവഗിരി മഹാസമാധിയിൽ സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ ഭക്തർക്ക് പീതാംബരദീക്ഷ നൽകുന്നു.