തിരുവനന്തപുരം:ഡോ.ബി.ആർ.അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏറ്റവും അപമാനിച്ചിട്ട് അതിനെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുന്നതുകൊണ്ട് അമിത്ഷാക്കെതിരെ പ്രതികരിക്കാനുള്ള ഭയമാണ് മുഖ്യമന്ത്രിയെ പിറകോട്ട് നയിക്കുന്നത്. പ്രതികരിച്ചാൽ തന്റെയും മകളുടെയും സ്ഥിതി എന്താകുമെന്ന് പിണറായി വിജയന് അറിയാം.. കേരളത്തിന്റെ ശബ്ദം വരുന്നത് മുഖ്യമന്ത്രി പ്രതികരിക്കുമ്പോഴാണ്. രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെല്ലാം ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുപോലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടേതോ,സംസ്ഥാന സെക്രട്ടേറിയറ്റിന്റെയോ പ്രതികരണമൊന്നും കണ്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വീണാ വിജയനുവേണ്ടി കാണിച്ച ആവേശം അംബേദ്കറെ ആക്ഷേപിച്ചപ്പോൾ കണ്ടില്ലെന്നും മാത്യു പറഞ്ഞു.