തിരുവനന്തപുരം: അമിത്ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. രാജ്ഭവൻ ഗേറ്റിന് സമീപത്തുവച്ച് മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി ഉപയോഗിച്ചു.
ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത് മുട്ടപ്പാലം,ജിഹാദ് കല്ലമ്പലം,അജയ് കുര്യാത്തി,അഫ്സൽ ബാലരാമപുരം,അരുൺ സി.എസ്,രജിത് രവീന്ദ്രൻ,ഋഷി.എസ് കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ സയ്ദലി കായ്പാടി,സുൽഫി ബാലരാമപുരം,അക്രം അർഷാദ്,പ്രഗീത് നെയ്യാറ്റിൻകര,വിനീത് നെയ്യാറ്റിൻകര, വിനീഷ് ശ്രീവരാഹം,ബാഹുൽ കൃഷ്ണ,ഷബിൻ ഹാഷിം,രേഷ്മ പട്ടം,രഞ്ജിത് അമ്പലമുക്ക്,ഷജിൻ രാജേന്ദ്രൻ,അഫ്സൽ മടവൂർ,അജസ് വർക്കല, വിവേക് വി.എസ്,ഹരി പള്ളിച്ചൽ,ഗോകുൽ ആറ്റുകാൽ എന്നിവർ നേതൃത്വം നൽകി.