തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് ഓ ബൈ താമര. 24ന് വിഭവസമൃദ്ധമായ ഡിന്നറോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഒ കഫെയിൽ നടക്കുന്ന ക്രിസ്മസ് ബുഫെ ഡിന്നറിന് മുതിർന്നവർക്ക് 2499 രൂപയും കുട്ടികൾക്ക് 1499 രൂപയുമാണ് നിരക്ക്.പുതുതായി ലോഞ്ച് ചെയ്ത റൂഫ്‍ടോപ്പ് റെസ്റ്റോറന്റായ ടേക്ക് ഓഫിൽ നാലു കോഴ്സ് ടേബിൾ ഹോട്ട് മെനു 4999 രൂപയ്ക്കും കുട്ടികൾക്ക് 2999 രൂപയ്ക്കും ലഭ്യമാകും.25ന് ഉച്ചയ്ക്ക് 12 മുതൽ 4 വരെ ഒ കഫെയിൽ ക്രിസ്മസ് ബ്രഞ്ചും ലഭ്യമാകും. മുതിർന്നവർക്ക് 2499 രൂപയും കുട്ടികൾക്ക് 1499 രൂപയുമാണ് നിരക്ക്.വൈകിട്ട് ഇതേ നിരക്കിൽ ഒ കഫെയിൽ ക്രിസ്മസ് ഗ്യാല ഡിന്നറും ടേക്ക് ഓഫിൽ നാല് കോഴ്സ് ടേബിൾ 'ഹോട്ട് ഡിന്നറുമുണ്ടായിരിക്കും.മുതിർന്നവർക്ക് 4999 രൂപയും കുട്ടികൾക്ക് 2999 രൂപയുമാണ് നിരക്ക്.