തിരുവനന്തപുരം; കറപുരളാത്ത, നീതിയുക്തനായ രാഷ്ട്രീയ പ്രതീകമാണെങ്കിലും അച്യുതമേനോൻ സമം അടിയന്തരാവസ്ഥ ആണെന്ന് ആരെല്ലാമോ പറയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.അച്യുതമേനോൻ ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഡോ. കെ.എൻ. രാജിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സെമിനാറിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദുർവ്യാഖ്യാനിക്കപ്പെടുന്ന ഈ തെറ്റിന്റെ പിടിയിൽ നിന്നു അച്യുതമേനോൻ മോചിക്കപ്പെട്ടേ മതിയാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. കെ.എൻ.രാജ് അസാമാന്യനായ പ്രതിഭാശാലി ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ. എം എ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി. കണ്ണൻ, പ്രൊഫ. കെ.ജെ. ജോസഫ്, ഡോ. പി.എൽ.ബീന, ഡോ. സൂരജ് ജേക്കബ്, പ്രൊഫ. എസ്.ആർ. ഷീജ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അച്യുതമേനോൻ ഫൗണ്ടേഷൻ സെക്രട്ടറി എൻ. ഷൺമുഖംപിള്ള സ്വാഗതവും ഡോ. പി സുകുമാരൻ നായർ നന്ദിയും പറഞ്ഞു.