
തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച വീഡിയോ ക്യാമറാമാനായി കൗമുദി ടിവിയിലെ സീനിയർ ക്യാമറാമാൻ രമേഷ്.വി.എസ് തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഐ.എഫ്.എഫ്.കെയിൽ കണ്ട മിനിയേച്ചർ ക്യാമറകൾ എന്ന സ്റ്റോറിയുടെ ഛായാഗ്രഹണ മികവിനാണ് ജൂറി പുരസ്കാരം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഐ.എഫ്.എഫ്.കെ സമാപനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിച്ചു.