തിരുവനന്തപുരം:എസ്.കെ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 9മുതൽ 1വരെ സൗജന്യ ഇ.എൻ.ടി ആൻഡ് വെർട്ടിഗോ ക്യാമ്പ് നടക്കും.വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.മഹീൻ,ഡോ.ഉഷ,ഡോ.അഷിത,ഡോ.സ്‌നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും കൺസൾട്ടേഷനും ചെവിയുടെ എൻഡോസ്‌കോപ്പിയും ക്ലീനിംഗും വെർട്ടിഗോ വെസ്റ്റ്ബുലാർ എക്സാമിനേഷനും സൗജന്യമായിരിക്കും. കൂടാതെ നേസൽ എൻഡോസ്‌കോപ്പി,ഫ്ലക്സിബിൾ ലെയറിംഗോസ്‌കോപ്പിക് എന്നിവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ബ്ലഡ് ടെസ്റ്റിന് 20 ശതമാനം ഡിസ്‌കൗണ്ടും,ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് എക്സറേയ്ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ.ഫോൺ: 04712944444, 3022222