d

തിരുവനന്തപുരം; ഇ.പി ജയരാജന്റെ 'പരിപ്പുവടയും കട്ടൻചായയും' ആത്മകഥയെ സംബന്ധിച്ച വിവാദം ചൂടാറാതെ നിൽക്കെ, ഡി.സി ബുക്‌സ് ഉടമ രവി ഡി.സി എ.കെ.ജി സെൻററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി.
ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി.സിക്കെതിരെ സി.പി.എം നേതാക്കൾ രൂക്ഷമായ വിമർശനം നടത്തിയ സാഹചര്യത്തിലാണ് രവി ഡി.സിയുടെ സന്ദർശനം. ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാനാണ് സന്ദർശനമെന്നാണ് ഡി.സി ബുക്സിൻറെ വിശദീകരണം.

ഡി.സി ബുക്ക്സിനെതിരെ ഇ.പി ജയരാജൻ വക്കീൽ നോട്ടീസും അയക്കുകയും

പൊലീസ് അനവേഷണം നടക്കുകയും ചെയ്യന്നതിനിടെയാണ് രവി ഡി.സി എ. കെ.ജി സെന്ററിലെത്തിയത്. . മാദ്ധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു സന്ദർശനം.ഒന്നേ കാൽ മണിക്കൂർ കഴിഞ്ഞാണ് രവി മടങ്ങിയത്.