d

തിരുവനന്തപുരം:മുതിർന്ന ഐ.എ.എസ്.ഓഫീസർക്കെതിരെ പരിധി വിട്ട് ആക്ഷേപം ഉന്നയിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക്,കെ.ഗോപാലകൃഷ്ണൻ എന്നിവർക്ക് വക്കീൽ നോട്ടിസയച്ചു.

. സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടീസ് അയക്കുന്നത്.

കഴിഞ്ഞ മാസമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.രേഖകൾ ,വ്യാജരേഖ ചമയ്ക്കൽ,ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ,ക്രിമിനൽ ഗൂഢാലോചന തുടങ്ങി ഗുരുതരമായ ക്രമക്കേടുകൾ ഉന്നയിച്ചാണ് അഭിഭാഷകനായ രാഹുൽ സുധീഷ് മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. ജയതിലക് ഉൾപ്പെടെയുള്ളവർ സർക്കാർ രേഖകളിൽ തുടർച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് ചീഫ് സെക്രട്ടറിക്കെതിരായ ആരോപണം.കൂടുതൽ തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ഇവർ പരസ്യമായി മാപ്പു പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.മറുപടിയില്ലാത്ത പക്ഷം നിയമപോരാട്ടമാണ് ഉദ്ദേശിക്കുന്നതെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.

ഉന്നതിയുടെ സി.ഇ.ഒ.സ്ഥാനത്തു നിന്ന് നീക്കം ചെയ്തപ്പോൾ പിന്നീട് വന്ന ഉദ്യോഗസ്ഥന് ഫയലുകൾ കൈമാറിയിട്ടില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് റിപ്പോർട്ട് നൽകിയിരുന്നു.ഇതേചൊല്ലി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കലഹിച്ചതാണ് പരിധിവിട്ടുള്ള ആക്ഷേപങ്ങളിലെത്തിയതും പ്രശാന്തിന്റെ സസ്പെൻഷനിൽ കലാശിച്ചതും.പ്രശ്നം പരിഹരിക്കുന്നതിന് പകരം സർക്കാരിനെതിരെ നിയമ നടപടികളിലേക്ക് നീങ്ങി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.