തിരുവനന്തപുരം: തുടർച്ചയായ നാലാം വർഷവും ക്രിസിൽ സർവേയിൽ എ -പ്ളസ് റേറ്റിംഗ് നിലനിറുത്തി ടെക്നോപാർക്ക്. സുസ്ഥിര സാമ്പത്തിക വളർച്ചാ സൂചകമാണിത്. ടെക്നോപാർക്കിലെ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായത്തിനും ജീവനക്കാർക്ക് വേതന വർദ്ധനയ്ക്കും ഇത് വഴിയൊരുക്കും. 490 കമ്പനികളിലായി 75,000 ജീവനക്കാരാണ് ടെക്നോപാർക്കിലുള്ളത്. സുസ്ഥിര വളർച്ചയ്ക്കുള്ള അംഗീകരമാണെന്ന് ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ.