
തിരുവനന്തപുരം : ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ കൈത്തറി തുണിത്തരങ്ങൾക്ക് പ്രഖ്യാപിച്ച 20 ശതമാനം റിബേറ്റ് വില്പനയുടെ ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള ഹാന്റക്സ് കൈത്തറി ഭവൻ ഷോറൂമിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ആദ്യ വില്പന നടത്തി. കവി വിനോദ് വൈശാഖി,ഹാന്റക്സ് കൺവീനർ പി.വി.രവീന്ദ്രൻ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ എം.എം.ബഷീർ,പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ സംബന്ധിച്ചു.