കിളിമാനൂർ:പഴയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ കാട്ടു പന്നികളെ വെടി വച്ച് കൊന്നു. പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടർമാരാണ് വെടിവച്ചുകൊന്നത്. അടയമൺ ഏലായിൽ പന്നി ശല്യം രൂക്ഷമായതിനാൽ രണ്ട് സംഘത്തെയാണ് പഞ്ചായത്ത് നിയോഗിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പന്നി വേട്ട ഊർജ്ജിതമായി നടപ്പിലാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കാടുപിടിച്ച പുരയിടങ്ങൾ വൃത്തിയാക്കുവാൻ വിസമ്മതിക്കുന്ന ഉടമകളുടെ വസ്തുക്കൾ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി പഞ്ചായത്ത് മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് എൻ. സലിൽ അറിയിച്ചു.