fxc

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഇന്നലെ രാവിലെ 9.45ഓടെയാണ് സംഭവം. കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ തിരുവല്ലം പാലത്തിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. എതിർദിശയിൽ വന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ അതിനു പിന്നാലെ വന്ന ഓട്ടോ പിന്നിൽ ഇടിച്ച് കാർ നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി ഗോവിന്ദൻ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഗോവിന്ദനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നതെന്നും കാറിന് മുൻവശത്തെ കേടുപാടുകൾ ഒഴിച്ചാൽ ആർക്കും പരിക്കുകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു.