
നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാൻ 15അംഗ സംഘത്തെ രൂപീകരിച്ചു. ഫോർട്ട് എ.സി പ്രസാദ്.എയുടെ മേൽനോട്ടത്തിൽ നേമം,ഫോർട്ട്,വിഴിഞ്ഞം,കോവളം,തമ്പാനൂർ,കരമന സ്റ്റേഷനുകളിലെ പൊലീസുകാരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഘം മുൻ ഭാരവാഹികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ 346 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്.വി.കെ, സുബിൻ.എം,വിനോദ്, പ്രശാന്ത്, എ.എസ്.ഐമാരായ സുരേഷ്, ചന്ദ്രഷീജ, സാബു,ശ്രീകുമാർ, സി.പി.ഒമാരായ പ്രവീൺ,പ്രശാന്ത്,ബിജു ആർ. നായർ, ഗിരി, ശ്രീഹരീഷ്, അജുഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഫോർട്ട് എ.സിക്ക് സമർപ്പിക്കാനും അന്വേഷണ പുരോഗതി ആഴ്ചതോറും അറിയിക്കാനും സംഘത്തിനോട് നിർദ്ദേശിച്ചു.