
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.കോളേജ് സെമിനാർ ഹാളിൽ നടന്ന ആഘോഷപരിപാടികൾ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഡോ.ജൂബിലി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ഷീബ ക്രിസ്മസ് സന്ദേശം നൽകി.യൂണിറ്റ് സെക്രട്ടറി ഡോ.റേഷ്മ സ്വാഗതം പറഞ്ഞു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.