കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ സ്നേഹതീരം പകൽവീടിന്റെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ജനുവരിയിലാണ് വി. ശശി. എം.എൽ.എ ഉദ്ഘാടനം ചെയ്ത പകൽവീട് പ്രവർത്തനം ആരംഭിച്ചത്. പകൽവീട്ടിൽ വരുന്നവർക്ക് ആവശ്യമായ വാഹന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. കൂടാതെ അവർക്ക് ആവശ്യത്തിനു ഭക്ഷണം, വൈദ്യസഹായവും മാനസികൊല്ലാസത്തിനുവേണ്ടി ടി.വി, ആരോഗ്യ വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. എന്നാൽ പകൽ വീട് പ്രവർത്തനം നടത്താൻ ഫണ്ട് ലഭിക്കാത്തതിനാലാണ് പ്രവർത്തനം നിലച്ചതെന്നും ഉടൻ തന്നെ പകൽവീട് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പകൽ വീട് തുറന്ന് പ്രവർത്തിക്കാത്തതിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കായിക്കര കോൺഗ്രസ് കൂട്ടായ്മ അറിയിച്ചു.