vilanirnaya

മുടപുരം : കിഴുവിലം പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമുചിത വിള നിർണയ പദ്ധതി വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭൂ വിനിയോഗ ബോർഡ് കമ്മീഷണർ യാസ്മിൻ.എൽ.റഷീദ് പദ്ധതി അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത സന്തോഷ് ,കൃഷി ഓഫീസർ ഹാറൂൺ.ഐ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലെനിൻ എന്നിവർ സംസാരിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ സ്വാഗതവും ഭൂവിനിയോഗ ബോർഡ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്കർ നന്ദിയും പറഞ്ഞു.