
വെഞ്ഞാറമൂട്: ക്രിസ്മസും ന്യൂ ഇയറും ആയതോടെ വെഞ്ഞാറമൂട് കടക്കാൻ പെടാപ്പാടാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വെഞ്ഞാറമൂട് എത്തിയവർ രണ്ടു മണിക്കൂറോളമാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. സ്കൂളുകളും കോളേജുകളും അടച്ചതോടെയാണ് റോഡുകളിൽ തിരക്കായത്. വെഞ്ഞാറമൂട് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. തത്കാലിക പരിഹാരത്തിനായി നിർമ്മിക്കുന്ന റിംഗ് റോഡ് നിർമ്മാണം പൂർത്തിയായെങ്കിൽ ആശ്വാസമായേനെ. ജംഗ്ഷനിൽ യുടേൺ തിരിഞ്ഞാണ് കെ.എസ്.ആർ.ടി.സി ബസും പ്രൈവറ്റ് ബസുമൊക്കെ സ്റ്റാൻഡുകളിലേക്ക് പോകുന്നത്.ഇത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.