
വാമനപുരം:എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ ചുള്ളാളം ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുപാദം വനിത സ്വയം സഹായ സംഘത്തിന് ഫെഡറൽ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ചിൽ നിന്ന് അനുവദിച്ച മൈക്രോ ഫിനാൻസ് തുക യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര കൈമാറി.യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റി അംഗങ്ങളായ എസ്.ആർ.ദാസ്,രാജേന്ദ്രൻ,ചന്തു വെള്ളുമണ്ണടി,ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ദർശൻ,ചുള്ളാളം ശാഖാ സെക്രട്ടറി ഉഷാ കുമാർ,ഗുരു പാദം വനിതാ സംഘം കൺവീനർ വൃന്ദ,ജോയിന്റ് കൺവീനർ ഷീജ എന്നിവർ പങ്കെടുത്തു.