വെഞ്ഞാറമൂട്: എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി വാമനപുരം മണ്ഡലത്തിലെ വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്ക് 1.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നെല്ലനാട് പഞ്ചായത്തിലെ കടമ്പറക്കോണം -എരിയനാട്ടുകോണം റോഡ് (25 ലക്ഷം), വെഞ്ഞാറമൂട് - സിന്ധുതിയേറ്റർ - കൊക്കോട്ടുകോണം റോഡ് (20.50 ലക്ഷം), കല്ലറ പഞ്ചായത്തിലെ മരുതുംമൂട് ചാന്നാൻ കോണം പാലം നിർമ്മാണം (32 ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ വേലൻ മുക്ക് - 'സേമ്യാക്കട അംഗൻവാടി റോഡ് കോൺക്രീറ്റ് (25 ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ വേഗത്തിലാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.