
കിളിമാനൂർ: പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാരിന് തടസങ്ങൾ ഇല്ലെന്നും നയപരമായ തീരുമാനം കൈക്കൊള്ളാമെന്നുമുള്ള പുനഃപരിശോധന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ എല്ലാ ജീവനക്കാർക്കും നടപ്പിലാക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ)സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദീൻ അഭിപ്രായപ്പെട്ടു.
കെ.എ.എം.എ കിളിമാനൂർ സബ്ജില്ലാ സമ്മേളനം കിളിമാനൂർ രാജാരവി വർമ്മ ആർട്ട് ഗ്യാലറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ജില്ലാ പ്രസിഡന്റ് യാസർ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ.മുനീർ മുഖ്യപ്രഭാഷണം നടത്തി.സബ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാ,എൻ.എ.അബ്ദുൽ കലാം,ഡോ.എ.അനസ്,ത്വാഹിർ.എ.എസ്,മുഹമ്മദ് ജലീൽ,സിമി സുന്ദരൻ,ജെസീന.എൻ.മുബീന,ദിലീപ് ഖാൻ.എസ്.എ,നൗഷാദ്.എ,നിസാർ,എസ്.അജാദ്.ഇ.എ എന്നിവർ സംസാരിച്ചു.