തിരുവനന്തപുരം:കരാർ തൊഴിലാളികൾക്ക് കൂലി നൽകണമെന്നും ഒഴിവുകൾ നികത്തണമെന്നുമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.യിലെ ഇടതുസംഘടനകൾ വൈദ്യുതിഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക്. അഞ്ചാംദിവസമായ ഇന്നലത്തെ സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ്കുമാർ എം.പി അദ്ധ്യക്ഷനായി.താഹിർ സ്വാഗതം പറഞ്ഞു.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹരിലാൽ,സംസ്ഥാന ഭാരവാഹികളായ ഗിരിജകുമാരി.വി,ഉണ്ണികൃഷ്ണൻനായർ.കെ.എസ് എന്നിവർ സംസാരിച്ചു.