
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ചയായി.ഇതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഇയ്യാസിന്റെ നേതൃത്വത്തിൽ യൂണിറ്റിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ,ഐ.എൻ.ടി.യു.സി പ്രവർത്തകരായ കൃഷ്ണകുമാർ,വിഷ്ണു പ്രസീൽ,രാജു,അജയൻ,ഷിനോജ്,നസീം,അഭിരാജ് വൃന്ദാവനം,അരുൺ,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ആറ്റിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.