ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മുദാക്കൽ കാർഷിക യന്ത്രസേനാ കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും,സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി കാർഷിക മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കുന്നു.തെങ്ങുകയറ്റം, കർഷകരുടെ സ്ഥലമേറ്റെടുത്ത് കൃഷി ചെയ്‌ത് കൊടുക്കൽ,മരുന്ന് തളിക്കൽ,യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിലമൊരുക്കൽ, നെൽകൃഷി മുതൽ കൊയ്ത്തു വരെയുള്ള ജോലികൾ തുടങ്ങിയ കാർഷിക ജോലികൾ ചെയ്യുന്നതിന് തൊഴിലാളികളെ ആവശ്യമുണ്ട്.ആറ്റിങ്ങൽ കാർഷിക ബ്ലോക്കിന്റെ കീഴിൽ വരുന്ന മുദാക്കൽ,കിഴുവിലം ചിറയിൻകീഴ്,അഴൂർ,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ആറ്റിങ്ങൽ മുനിസിപ്പൽ പരിധിയിലുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ അതത് കൃഷിഭവനുകളിൽ 27വരെ നൽകാം.50 വയസ് കഴിയാൻ പാടില്ല. കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് പ്രാവീണ്യമുള്ളവർക്ക് മുൻഗണന.ഫോൺ: 9447403726.