
വർക്കല: ശിവഗിരി എസ്.എൻ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക സപ്തദിന ക്യാമ്പിന്റെ ഭാഗമായി ശിവഗിരി കവാടത്തിലും വർക്കല പൊലീസ് സ്റ്റേഷനുമുന്നിലും ഭക്ഷ്യ സുരക്ഷയുടെ സന്ദേശമുയർത്തി തെരുവുനാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. വർക്കല ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ശിവഗിരി തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർ ആർ.പി. പ്രവീൺ, പ്രിൻസിപ്പൽ പ്രൊഫ.എസ്. ഷീബ, പ്രോഗ്രാം ഓഫീസർമാരായ പി.കെ. സുമേഷ്, ഡോ.ജി.എസ്. ബബിത, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ജി.ശിവകുമാർ, വർക്കല എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, പി.ആർ.ഒ സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.