വർക്കല: ആറ്റിങ്ങൽ ഗവ. പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വർക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ.എസ്.ഷിബു അദ്ധ്യക്ഷത വഹിച്ചു.എൻ. എസ്.എസ് ഹയർ സെക്കൻഡറി ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ. എസ്, എസ്.എം.സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ജയറാം. എസ്, പ്ലേയ്സ് മെന്റ് ഓഫീസർ വിനോദ്.എം.എസ് , യൂണിയൻ അഡ്വൈസർ എം.രാജേഷ്,കോളജ് യൂണിയൻ ചെയർമാൻ കുമാരി അനഘമുരളി എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ സജിത്ത് കുമാർ.എസ്.കെ സ്വാഗതവും വോളന്റിയർ സെക്രട്ടറി കുമാരി ആദിത്യ ജയപ്രകാശ് നന്ദിയും പറഞ്ഞു.